അവാർഡുകളും നേട്ടങ്ങളും
തിരുവനന്തപുരം നഗരസഭയുടെ പുരസ്കാരങ്ങളും നേട്ടങ്ങളും
2020 – 2025 കാലയളവിലെ പ്രധാന അംഗീകാരങ്ങൾ
ഭരണനിർവഹണം, ശുചിത്വം, മാലിന്യസംസ്കരണം, നികുതി പിരിവ്, ജനക്ഷേമം, വികസന പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ തിരുവനന്തപുരം നഗരസഭ കൈവരിച്ച പ്രധാന നേട്ടങ്ങളും അംഗീകാരങ്ങളും താഴെ ക്രമാനുസൃതമായി നൽകിയിരിക്കുന്നു.
2024–25 വർഷത്തെ സ്വരാജ് ട്രോഫി
തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അംഗീകാരം
പ്രധാന പുരസ്കാരങ്ങളും നേട്ടങ്ങളും
01. സ്വരാജ് ട്രോഫി – 2020
2020-ലെ ജനഗ്രാമ സ്വരാജ് ഗവേണൻസ് അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വികേന്ദ്രീകൃത ആസൂത്രണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന രാജ്യത്തെ നഗരസഭകളിലൊന്നായാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്.
02. കേന്ദ്ര സർക്കാർ ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം – 2021
കേന്ദ്ര സർക്കാർ ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ GST കൃത്യമായി ഒടുക്കുകയും റിട്ടേൺ കൃത്യമായി ഫയൽ ചെയ്തതിനുമാണ് ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.
03. സ്വച്ഛതാ അംഗീകാരം
ഡിജിറ്റൽ ഇന്ത്യയുടെ 75 വിജയകഥകളുടെ റിപ്പോർട്ടിൽ തിരുവനന്തപുരം നഗരസഭയുടെ സെപ്റ്റേജ് മാനേജ്മെന്റ് സംവിധാനത്തിന് അംഗീകാരം ലഭിച്ചു.
04. ഇ-ഗവേണൻസ് അംഗീകാരം – 30.11.2022
30.11.2022-ന് ഇ-ഗവേണൻസ് വഴി ഭരണനേട്ടം കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ ഇ-സിറ്റിസൺ സർവീസ് ഡെലിവറിയിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
05. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – 01.12.2022
01.12.2022-ന് മികച്ച ദിനാഘോഷി സാമൂഹ്യ നഗരസഭകൾക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. ദിനാഘോഷികൾക്കായി ക്ഷേമത്തിനും സംരക്ഷണത്തിനുമായി നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്.
06. വയോജന ക്ഷേമ പദ്ധതി – ഡിസംബർ 2022
ഡിസംബർ 2022-ൽ വയോജന വകുപ്പിന്റെ ‘ഒരുവർഷം ഒരുലക്ഷം സംഗമം’ എന്ന പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സംഗമങ്ങൾ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന നിലയിൽ തിരുവനന്തപുരം നഗരസഭ ഒന്നാമതെത്തി.
07. സ്വരാജ് ട്രോഫി – 19.02.2023
19.02.2023-ന് സ്വരാജ് ട്രോഫി തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. 2021–22 വർഷത്തെ നഗരസഭയുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുക്കപ്പെട്ടു.
08. ആർദ്രകേരളം പുരസ്കാരം – 2023
സംസ്ഥാന സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആർദ്രകേരളം പുരസ്കാരം ആദ്യമായി തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. ആരോഗ്യ മേഖലയിലും പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിലും സ്കൂളുകളിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും ഉൾപ്പെടെ നഗരസഭ നടപ്പിലാക്കിയിട്ടുള്ള മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.
09. പ്രധാന ജാഗ്രതാസമിതി പുരസ്കാരം – 2023
പ്രമ ജാഗ്രതാസമിതി പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. 2023-ലെ സംസ്ഥാന വനിതാ കമ്മീഷൻ ഏർപ്പെടുത്തിയ ജാഗ്രതാസമിതി പുരസ്കാരം 2021–22-ന്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
10. സംസ്ഥാനതല മികവിനുള്ള അംഗീകാരം – 2023
സംസ്ഥാനത്തെ മികച്ച ഹരിതകർമസേനയുള്ള അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. 2023-ൽ ഈ അംഗീകാരം ലഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.
11. SKOCH അവാർഡ് – 14.07.2023
2023 വർഷത്തെ SKOCH അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. 14.07.2023-ന് ഓൺലൈൻ സ്മാർട്ട് സിറ്റി സംവിധാനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതിക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു.
12. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ
അമൃത് പദ്ധതിയുടെ മികച്ച പ്രവർത്തനത്തിന് റീജിയണൽ തലത്തിൽ 10 കോടി രൂപ ലഭിച്ചു.
13. നിർമിതി / മാലിന്യസംസ്കരണ അംഗീകാരം
നീതി ആയോഗിന്റെ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനുള്ള മാതൃകാ നഗരമായി തിരുവനന്തപുരം നഗരസഭയെ പ്രഖ്യാപിച്ചു.
14. നഗരസഭയുടെ വികസന നേട്ടം – 2022
2022-ൽ നീതി ആയോഗിന്റെ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം നഗരസഭ ഒന്നാമതായി.
15. സ്വരാജ് ട്രോഫി – 19.02.2024
19.02.2024-ന് സ്വരാജ് ട്രോഫി തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. 2022–23 വർഷത്തെ നഗരസഭയുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാമതായാണ് സ്വരാജ് ട്രോഫി ലഭിക്കുന്നത്.
16. ക്ഷീരവികസന മേഖലയിൽ അംഗീകാരം – 20.02.2024
20.02.2024-ന് ക്ഷീരവികസന മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ച കോർപ്പറേഷനുള്ള അവാർഡ് ലഭിച്ചു (പ്രവർത്തനം 2024).
17. വയോജന ക്ഷേമ പ്രവർത്തനങ്ങൾ – 2024
വയോജന മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാനതല അവാർഡ് (2024).
18. ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ അംഗീകാരം – 2024
ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024-ലെ മികച്ച് നഗരഭരണ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം.
19. സ്വരാജ് ട്രോഫി – 2023–24
2023–24 വർഷത്തെ പി.എം. സ്വനിധി ‘Praise’ അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
20. ആരോഗ്യ മേഖലയിലെ അംഗീകാരം – 12.08.2024
സംസ്ഥാന സർക്കാർ, ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആർദ്രകേരളം പുരസ്കാരം തുടർച്ചയായി തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു (12.08.2024).
21. കായകൽപ്പ് അവാർഡ് – 12.08.2024
2023–24 വർഷത്തിലെ നഗരസഭ കായകൽപ്പ് അവാർഡിന് നഗരത്തിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങൾ അർഹത നേടി. മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമാണിത്. മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ അംഗീകരിച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
22. ഹരിതകേരളം അവാർഡ് – 2024
ഹരിതകേരളം അവാർഡ്. കേന്ദ്രസർക്കാരിന്റെ ഏറ്റവും മികച്ച കുടിവെള്ള വിതരണത്തിനും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കുമുള്ള അവാർഡ് – 2024.
23. വയോജനക്ഷേമ അംഗീകാരം – 2024
വയോജനക്ഷേമ അവാർഡ് 2024. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം.
24. യു.എൻ. ഹാബിറ്റാറ്റ് – ഷാങ്ഹായ് ഗ്ലോബൽ അവാർഡ് 2024
നഗരസഭ വികസനത്തിനായുള്ള യു.എൻ. ഹാബിറ്റാറ്റ് – ഷാങ്ഹായ് ഗ്ലോബൽ അവാർഡ് 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. നഗരത്തിലെ 515 സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പദ്ധതികൾ നടപ്പിലാക്കി. നഗരസഭയുടെ പ്രവർത്തനങ്ങളിൽ 115 ഇടങ്ങളിലേക്ക് ബിന്നുകൾ, ബി.പി.എൽ. കുടുംബങ്ങളിൽ 100 പേർക്ക് തൊഴിൽ, 35 ഇടങ്ങളിലേക്ക് ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കി. തുടർ പ്രവർത്തനങ്ങൾക്കും മാലിന്യസംസ്കരണത്തിനും പ്രാധാന്യം നൽകി.
25. സംസ്ഥാന സർക്കാർ അംഗീകാരം – 2024
സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 2024-ലെ ഏറ്റവും മികച്ച ദിനാഘോഷി / വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
ജനക്ഷേമത്തിനും നഗരവികസനത്തിനുമായി
തിരുവനന്തപുരം നഗരസഭ