ഓപ്പറേഷൻ തൂഫാൻ
December 2, 2024
കേരള പോലീസിൻ്റെ അഭിമാനകരമായ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാം ഘട്ട തൂഫാൻ 2.0 കോർപ്പറേഷൻ്റെ ഉദ്ഘാടനവും തൂഫാൻ ബാഡ്ജ് വിതരണവും ബഹു: തിരുവനന്തപുരം മേയർ വി.വി രാജേഷ് നടത്തി
പരിപാടിയിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ഷെറിൻ ഷാ IPS അധ്യക്ഷ പ്രസംഗവും വിശിഷ്ഠാതിഥി PTC പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ഷാഫി IPS . ശ്രീ ദീപക് ധൻകർ IPS, ശ്രീ ഷീൻ തറയിൽ IPS , ചെയർമാൻ ശ്രീ എം ആർ ഗോപൻ , ചെയർമാൻ ശ്രീ കരമന അജിത് , ചെയർ പേഴ്സൺമാരായ ശ്രീമതി സത്യവതി വി , ശ്രീമതി മഞ്ജു ജി എസ് , ചെയർമാരായ ശ്രീ പാറ്റൂർ രാധാകൃഷ്ണൻ ,ശ്രീ ചെമ്പഴന്തി ഉദയൻ , ചെയർപേഴ്സൺ ശ്രീമതി സിന്ധു ശശി . UDF പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ: കെ എസ് ശബരീനാഥൻ , LDF പാർലമെൻ്ററി പാർട്ടി ലീഡർ എസ് പി ദീപക് എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു . പരിപാടിക്ക് ശ്രീ മുഹമ്മദ് ഷാഷി നഗരസഭ സെക്രട്ടറി കൃതജ്ഞതയും അറിയിച്ചു