തിരുവനന്തപുരം നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ലോക തപാൽ ദിനം: ശുചീകരണ തൊഴിലാളികളെ ആദരിച്ച് പ്രത്യേക കവറുകൾ പുറത്തിറക്കി

October 13, 2026

ലോക തപാൽ ദിനം: ശുചീകരണ തൊഴിലാളികൾക്കും ധീരനായ പൈലറ്റിനും ആദരം; പ്രത്യേക കവറുകൾ പുറത്തിറക്കി

തിരുവനന്തപുരം: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളുടെ നിസ്തുലമായ സേവനങ്ങളെ ആദരിക്കുന്നതിനായി ഇന്ത്യൻ തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. തിരുവനന്തപുരം മേയർ വി.വി. രാജേഷ് പ്രത്യേക കവർ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.ആർ. ഗോപൻ എന്നിവർ മുഖ്യാതിഥികളായി. ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

പ്രതിസന്ധിക്കിടയിലും യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ ധീരമായ പങ്കുവഹിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചറിനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പേരിലും പ്രത്യേക കവർ പുറത്തിറക്കി. ചടങ്ങിന്റെ ഭാഗമായി തപാൽ വകുപ്പ് ജീവനക്കാർ പോസ്റ്റ് കാർഡുകളിലൂടെ അദ്ദേഹത്തിന് ആശംസാ സന്ദേശങ്ങൾ അയച്ച് ആദരവ് പ്രകടിപ്പിച്ചു.

സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്നവരെ ആദരിക്കുകയും അവരുടെ സേവനങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിലൂടെ ലോക തപാൽ ദിനാഘോഷം വേറിട്ട സന്ദേശമായി.translate

F