ഗഗൻയാൻ ബഹിരാകാശയാത്രികൻ പ്രശാന്ത് ബി. നായരുമായി നഗരവികസന സാധ്യതകൾ ചർച്ച ചെയ്ത് നഗരസഭ
November 12, 2026
ഗഗൻയാൻ ബഹിരാകാശയാത്രികൻ പ്രശാന്ത് ബി. നായരുമായി നഗരവികസന സാധ്യതകൾ ചർച്ച ചെയ്ത് നഗരസഭ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഓഫീസിലെത്തിയ ഗഗൻയാൻ ബഹിരാകാശയാത്രികൻ എയർ കമഡോർ പ്രശാന്ത് ബി. നായരുമായി നഗരത്തിന്റെ ശാസ്ത്ര-സാങ്കേതിക വികസന സാധ്യതകൾ സംബന്ധിച്ച് ഫലപ്രദമായ ചർച്ച നടത്തി.
നഗരത്തിലെ യുവതലമുറയിൽ ശാസ്ത്രാഭിരുചിയും ബഹിരാകാശ ഗവേഷണത്തോടുള്ള താൽപ്പര്യവും വളർത്തുന്നതിനായി ബഹിരാകാശ സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അഭ്യർഥിച്ചു.
വി.എസ്.എസ്.സി ഉൾപ്പെടെ നിരവധി പ്രമുഖ ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യം തിരുവനന്തപുരത്തിന് ബഹിരാകാശ ഗവേഷണ മേഖലയിൽ സമ്പന്നമായ പാരമ്പര്യം നൽകിയിട്ടുണ്ട്. ഈ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തിരുവനന്തപുരത്തെ രാജ്യത്തെ പ്രധാന സാങ്കേതിക കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കുന്നതിനുമുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് എയർ കമഡോർ പ്രശാന്ത് ബി. നായരുടെ പങ്കാളിത്തം സഹായകമാകുമെന്ന് നഗരസഭ പ്രത്യാശ പ്രകടിപ്പിച്ചു.