ഒൻപത് ദിവസത്തെ മാലിന്യസംസ്കരണ ബോധവൽക്കരണവുമായി നഗരസഭ
November 10, 2026
ഒൻപത് ദിവസത്തെ മാലിന്യസംസ്കരണ ബോധവൽക്കരണവുമായി നഗരസഭ
തിരുവനന്തപുരം: നഗരത്തിൽ സുസ്ഥിരവും ശാസ്ത്രീയവുമായ മാലിന്യസംസ്കരണ ശീലം വളർത്തിയെടുക്കുന്നതിനും ജനങ്ങളിൽ ഉത്തരവാദിത്തബോധവും മനോഭാവമാറ്റവും സൃഷ്ടിക്കുന്നതിനുമായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സന്ദേശങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ, നിയമനടപടികൾ, നഗരസഭ നൽകുന്ന വിവിധ സേവനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
നഗരസഭയുടെ മുഴുവൻ വാർഡുകളിലും എത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള മൈക്ക് അനൗൺസ്മെന്റ് പരിപാടി ഒൻപത് ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കും.
നഗരസഭാ പരിധിയിൽ താമസിക്കുന്നവരും സന്ദർശകരുമായ ഇതരസംസ്ഥാന ജനവിഭാഗങ്ങളിലേക്കും ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കുന്നതിനായി മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അനൗൺസ്മെന്റ് നടത്തും.
മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്തരിസ്ഥിതി സൗഹൃദവുമായ നഗരമായി അനന്തപുരിയെ മാറ്റുന്നതിനുള്ള ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.