തിരുവനന്തപുരം നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
തിരുവനന്തപുരം നഗരസഭയുടെ കേബിൾ വിമുക്ത പദ്ധതിക്ക് പാളയത്ത് തുടക്കം

October 16, 2026

തിരുവനന്തപുരം: നഗരത്തെ കൂടുതൽ മനോഹരവും സുരക്ഷിതവുമാക്കുന്നതിനായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന കേബിൾ വിമുക്ത പദ്ധതിക്ക് പാളയത്ത് തുടക്കമായി. മേയർ വി. വി. രാജേഷ് പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിലെ അനാവശ്യ ഓവർഹെഡ് കേബിളുകൾ മുറിച്ചുമാറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

അശാസ്ത്രീയമായി സ്ഥാപിച്ചതും സേവനദാതാക്കൾ ഉപേക്ഷിച്ചതുമായ കേബിളുകൾ നീക്കം ചെയ്യുകയും ഉപയോഗത്തിലുള്ള കേബിളുകൾ സുരക്ഷിതമായി ക്രമീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭയുടെ 101 വാർഡുകളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കും. ആദ്യഘട്ടത്തിൽ പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ അഞ്ച് വാർഡുകളിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ജനസുരക്ഷ ഉറപ്പാക്കുന്നതിനും നഗരസൗന്ദര്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ അപകടഭീഷണിയായ കേബിളുകൾ ഒഴിവാക്കി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

th