ബീമാപള്ളി ഉറൂസ് മഹോത്സവം
September 30, 2026
ചരിത്ര പ്രസിദ്ധമായ ബീമാപള്ളി ഉറൂസ് മഹോത്സവം നവം:11 ന് ആരംഭിയ്ക്കുകയാണ്.രാവും,പകലുമായി ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഉറൂസ് ഭംഗിയായി നടത്തുന്നതിന് മുന്നോടിയായി ഇന്ന് ജമാഅത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു.വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ,ജമാഅത്ത് ഭാരവാഹികൾ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ,കൗൺസിലർമാർ,കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തിയതിനൊപ്പം തുടർകാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുവാനും തീരുമാനിച്ചു.ഉത്സവം ആരംഭിയ്ക്കുന്നതു മുതൽ എല്ലാ ദിവസവും മേയർ,ഡെപ്യൂട്ടി മേയർ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരിലാരെങ്കിലുമൊരാൾ ഉത്സവ മേഖലയിലെത്തി ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ചർച്ചയ്ക്കായി ചൊവ്വാഴ്ച 3 Pm ന് കോർപ്പറേഷൻ ഓഫീസിൽ പ്രത്യേക യോഗം ചേരും.