തിരുവനന്തപുരം കോർപ്പറേഷനിൽ കുറഞ്ഞ നിരക്കിൽ മെഡിക്കൽ ഷോപ്പുകളും ലാബുകളും!
October 16, 2026
തിരുവനന്തപുരം കോർപ്പറേഷനിൽ കുറഞ്ഞ നിരക്കിൽ മെഡിക്കൽ ഷോപ്പുകളും ലാബുകളും; കരാർ നടപടികൾ അവസാനഘട്ടത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 101 വാർഡുകളിലും 50% വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി മെഡിക്കൽ ഷോപ്പുകളും 50 വാർഡുകളിൽ ലാബുകളും ആരംഭിക്കുന്ന പദ്ധതിയുടെ കരാർ നടപടികൾ അവസാനഘട്ടത്തിൽ. പദ്ധതിയുടെ ഭാഗമായി എച്ച്.എൽ.എൽ (HLL) കൂടി കരാറിൽ ഒപ്പുവെച്ച് പദ്ധതി കൈമാറുന്നതോടെ തുടർനടപടികൾക്ക് വഴിയൊരുങ്ങും. നഗരവാസികൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകളും ലബോറട്ടറി പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.