തിരുവനന്തപുരം നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
മ്യൂസിയം ജങ്ഷനിൽ INS വിക്രാന്തിന്റെ മാതൃക കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു.

October 16, 2026

 

മ്യൂസിയം ജങ്ഷനിൽ INS വിക്രാന്തിന്റെ മാതൃക കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു.

 

 

 

തിരുവനന്തപുരം: ഇന്ത്യയുടെ നാവികശക്തിയും പ്രതിരോധശേഷിയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ മ്യൂസിയം ജങ്ഷനിൽ സ്ഥാപിച്ച INS വിക്രാന്തിന്റെ മാതൃക കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. 2026 ഒക്ടോബർ 12-നായിരുന്നു ചടങ്ങ്.

ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ യഥാർഥ കപ്പലിന്റെ 1:24 അനുപാതത്തിൽ ഒരുക്കിയ മാതൃകയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നാവികശക്തി, സമുദ്രസുരക്ഷയിൽ ഇന്ത്യൻ നാവികസേന വഹിക്കുന്ന നിർണായക പങ്ക്, ഇന്ത്യയുടെ പ്രതിരോധശേഷി എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ അഭിമാനമായ INS വിക്രാന്തിന്റെ മാതൃക നഗരത്തിലെത്തുന്നവർക്ക് ഇന്ത്യൻ നാവികസേനയുടെ കരുത്ത് അടുത്തറിയാനുള്ള അവസരമൊരുക്കും.

fghh